ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പോലീസ് സംവിധാനം അടിമുടി മാറി.
ഡിവൈഎസ്പി, പി.കെ. സുധാകരൻ ക്രൈംബ്രാഞ്ചിലേക്ക് മാറിയ ഒഴിവിൽ ഡിവൈഎസ്പി, എം.പി. വിനോദ് ചുമതലയേറ്റു.
പ്രിൻസിപ്പൽ എസ്ഐ, എൻ.പി. രാഘവൻ മഞ്ചേശ്വരത്തേക്ക് മാറിയ ഒഴിവിൽ പ്രിൻസിപ്പൽ എസ്ഐ, കെ.പി. വിനോദ്കുമാർ ചുമതലയേറ്റു.
സ്റ്റേഷൻ ഹൗസ് ഓഫീസർ, കെ. വിനോദ്കുമാർ കണ്ണൂർ വിജിലൻസിലേക്ക് സ്ഥലം മാറിയ ഒഴിവിൽ ഐപി, പി.കെ.ഷൈൻ.പി.എസ് ചുമതലയേറ്റു.
എസ്ഐമാരായ, കെ. രവീന്ദ്രൻ, കെ. രജിത എന്നിവർ നേരത്തെ സ്റ്റേഷൻ ചുമതലയിലുണ്ട്.
ഏഎസ്ഐ, മനോജ് പൊന്നമ്പാറ കാഞ്ഞങ്ങാട്ട് നിന്ന് ബേക്കലിൽ ചുമതലയേറ്റു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരും, സിവിൽ പോലീസുകാരും മൊത്തം സ്ഥലം മാറിപ്പോയ ഒഴിവിൽ ജില്ലയിലെ ഇതര പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുദ്യോഗസ്ഥർ ഹൊസ്ദുർഗിൽ ഇതിനകം ചുമതലയേറ്റു.
പോലീസ് സ്റ്റേഷൻ റൈറ്റർ ഡിവൈഎസ്പി ഓഫീസ് റൈറ്ററായി ചുമതലയേറ്റപ്പോൾ, സ്റ്റേഷനിൽ പുതിയ റൈറ്റർ ചുമതലയേറ്റു.
പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് നിവാസികളായ നാല് പോലീസുദ്യോഗസ്ഥർ ഒറ്റയടിക്ക് ഹൊസ്ദുർഗ് സ്റ്റേഷനിൽ ചുമതലയേറ്റിട്ടുണ്ട്.
പോലീസ് സംവിധാനം അടിമുടി മാറിയതിനാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം പോലീസിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.