ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബിജെപി നേതാവിന്റെ പ്രസംഗം കേൾക്കാൻ പോയ കോടതി ജീവനക്കാരന്റെ വീട്ടുപടിക്കൽ റീത്ത് വെച്ചു. ഹൊസ്ദുർഗ് മുൻസിഫ് കോടതിയിലെ ജീവനക്കാരൻ അരയി പാലക്കാലിലെ ബാബു പണിക്കരുടെ വീട്ടുപടിക്കലാണ് ഇന്ന് രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരയിയിലുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ സിപിഎം ആക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ബിജെപി അരയിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.
യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ച യുവമോർച്ച സംസ്ഥാന സിക്രട്ടറി ശ്യാംരാജിന്റെ പ്രസംഗം കേൾക്കാൻ ബാബു പണിക്കർ പോയിരുന്നു. ബിജെപി പ്രസംഗം കേൾക്കാൻ പോയ വിരോധത്തിൽ സാമൂഹ്യ ദ്രോഹികൾ റീത്തുവെച്ചതാണെന്ന് സംശയിക്കുന്നതായി ബാബു പണിക്കർ ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാത്രി 10 മണിക്ക് ഉറങ്ങാൻ കിടന്ന ബാബു പണിക്കർ ഇന്ന് രാവിലെ 6 മണിയോടെ വീടിന്റെ വാതിൽ തുറന്നപ്പോഴാണ് വാതിൽപ്പടിയിൽ റീത്ത് കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഹൊസ്ദുർഗ് എസ്ഐ, എം.പി. വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി റീത്ത് ബന്തവസ്സിലെടുത്തു. ബിജെപി പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും, റോഡരികിൽ നിന്നും നേതാക്കളുടെ പ്രസംഗം കേൾക്കുകയായിരുന്നുവെന്ന് ബാബു പണിക്കർ പറഞ്ഞു.