ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പിടിച്ചെടുക്കാൻ സിപിഎമ്മും നിലനിർത്താൻ കോൺഗ്രസ്സ് ആഭിമുഖ്യമുള്ള സംഘടനകൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതോടെ അഭിഭാഷകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി. കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ലോയേഴ്സ് കോൺഗ്രസ്സും സിപിഎമ്മിനു കീഴിലുള്ള ലോയേഴ്സ് യൂണിയനും തമ്മിലാണ് മൽസരം. അഡ്വ: എൻ. രാജ്മോഹനെ, ലോയേഴ്സ് യൂണിയൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അഡ്വ: ജോസ് സെബാസ്റ്റ്യനാണ് ലോയേഴ്സ് കോൺഗ്രസ്സ് സ്ഥാനാർത്ഥി.
ബിജെപിയുടെ അഭിഭാഷക പരിഷത്ത് ഹൊസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തിയില്ല. മുസ്്ലീം ലീഗിന്റെ ലോയേഴ്സ് ഫോറം ലോയേഴ്സ് കോൺഗ്രസ്സിനൊപ്പം ചേർന്ന് മത്സരിക്കും. ജനുവരി 8– ന് ഹൊസ്ദുർഗ് ബാർ അസോസിയേഷൻ ഹാളിലാണ് വോട്ടെടുപ്പ്. 215 അംഗങ്ങളുള്ള ഹൊസ്ദുർഗ് അഭിഭാഷക യൂണിയൻ തെരഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലാണ്.
ലോയേഴ്സ് കോൺഗ്രസ്സ് ഭരണം കൈയ്യാളുന്ന യൂണിയൻ പിടിച്ചെടുക്കാൻ ലോയേഴ്സ് യൂണിയൻ പ്രചാരണ പ്രവർത്തനങ്ങൾ കടുപ്പിച്ചു. ഭരണം നിലനിർത്താനാകുമെന്ന് ലോയേഴ്സ് യൂണിയൻ ഉറപ്പാക്കുന്നു. അഭിഭാഷക പരിഷത്ത് മനസാക്ഷി വോട്ട് ചെയ്യുമെന്നാണ് പ്രഖ്യപിച്ചിട്ടുള്ളതെങ്കിലും രഹസ്യ ധാരണയുണ്ടായെന്നത് വ്യക്തമല്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സിക്രട്ടറി, ജോ. സിക്രട്ടറി, ട്രഷറർ ഉൾപ്പടെയുള്ള സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പത്രിക സമർപ്പണവും പിൻവലിക്കലുമുൾപ്പടെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയായി.