ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശ്ശന നടപടികളാരംഭിച്ചു. നിയന്ത്രണം മറികടന്ന് ഹോട്ടലുകളിൽ ഭക്ഷണം വിളമ്പിയതിന് 3 ഹോട്ടലുകൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. നിയന്ത്രണം ലംഘിച്ച 10 ഹോട്ടലുകളിൽ നിന്നും പിഴയുമീടാക്കി.
കാഞ്ഞങ്ങാട്ടെ ഷാലിമാർ ഹോട്ടൽ, ലംസി ഹോട്ടൽ, മാണിക്കോത്ത് തട്ടുകട എന്നിവിടങ്ങളിലാണ് ഉപഭോക്താക്കളെ അകത്തിരുത്തി ഭക്ഷണം നൽകിയത്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ പാഴ്സലുകൾ കൊടുക്കാൻ മാത്രം അനുമതിയുള്ളപ്പോൾ ഹോട്ടലിൽ ഭക്ഷണം വിളമ്പിയതിനാണ് 3 ഹോട്ടലുകൾക്കതിരെ കേസെടുത്തത്.
ഇനി നിയന്ത്രണ ലംഘനമുണ്ടായാൽ ഹോട്ടലുകൾ അടപ്പിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 10 ഹോട്ടലുകളിൽ നിന്നും പിഴയീടാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പൊതു സ്ഥലത്ത് ചുറ്റിക്കറങ്ങിയ 82 പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് ഇന്നലെ കേസെടുത്തു. കോവിഡ് പെരുമാറ്റച്ചട്ടം ലഘിച്ചതിന് 25 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.