ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്  

സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘രോമാഞ്ച’ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തും.

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്‍റെയും ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും ബാനറിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.

സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, ജോമോൻ ജ്യോതിർ, അഫ്സൽ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

K editor

Read Previous

ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

Read Next

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്