ഹണി ട്രാപ്പ്; വ്യാപാരിയിൽ നിന്നും 4 ലക്ഷം തട്ടാൻ ശ്രമം

കാസര്‍കോട്: കാസർകോട്ട് വീണ്ടും ഹണി ട്രാപ്പ്. വ്യാപാരിയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം സംഭവത്തിൽ ഹണി റാണിയായ യുവതിയടക്കം രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ചൗക്കിയിലെ സാജിദയ്ക്കും യുവതിയുടെ കൂട്ടാളിയായ കണ്ടാലറിയാവുന്ന യുവാവിനുമെതിരെയാണ് കേസ്.

ഉപ്പളയിലെ മുഹമ്മദ് ഷക്കീർ 31, എന്ന വ്യാപാരി കാസര്‍കോട് ഡി വൈ എസ് പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസ്. ആഗസ്ത് 10-നാണ് കേസിനാസ്പദമായ സംഭവം.

മാസങ്ങൾക്ക് മുമ്പ് ഷക്കീറിന്റെ മൊബൈല്‍ കടയിലെത്തിയ സാജിദ ഒരു മൊബൈൽ ഫോണ്‍ കടം വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു.

പണം നല്‍കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, ചൗക്കിയിലെ വീട്ടിലെത്തിയാല്‍ നല്‍കാമെന്ന് പറഞ്ഞുവെന്നും വീട്ടിലെത്തിയപ്പോള്‍ സാജിദയോടൊപ്പം നിര്‍ത്തി യുവാവ് ഫോട്ടോ പകര്‍ത്തുകയും നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു പരാതി.

LatestDaily

Read Previous

ചിട്ടിയെച്ചൊല്ലി വായനശാലയിൽ കയ്യാങ്കളി

Read Next

പെൺകുട്ടിയെ സ്കാൻ ചെയ്തത് സ്വകാര്യാശുപത്രിയിൽ ആദ്യം പരിശോധിച്ചത് നീലേശ്വരം ഡോക്ടർ