ഹോളിവുഡ് നടി സിൻഡി ജെയ്ൻ വില്യംസ് അന്തരിച്ചു

ലോസ് ആഞ്ജൽസ്: പ്രശസ്ത ഹോളിവുഡ് നടി സിൻഡി ജെയ്ൻ വില്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 1976 മുതൽ 1983 വരെ സംപ്രേഷണം ചെയ്ത ലാവര്‍നെ ആൻഡ് ഷേർലി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സിൻഡി പ്രശസ്തി നേടിയത്. ഷെർലി ഫീനേ എന്ന കഥാപാത്രത്തെയാണ് സിൻഡി അവതരിപ്പിച്ചത്.

1947 ഓഗസ്റ്റ് 22 ന് കാലിഫോർണിയയിലാണ് സിൻഡി ജനിച്ചത്. സ്കൂൾ കാലം മുതൽ അഭിനയരംഗത്ത് സജീവമായിരുന്നു. ലോസ് ഏഞ്ചൽസ് സിറ്റി കോളേജിൽ നിന്ന് തിയേറ്ററിൽ ബിരുദം നേടി.

റൂം 222 എന്ന സീരീസിലൂടെയാണ് സിൻഡി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിനുശേഷം, ഗ്യാസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. ദി കില്ലിംഗ് കൈൻഡ്, ബിംഗോ, ദി കോൺവെർസേഷൻ, ബിഗ് മാൻ കാമ്പസ്, കാനാൻ ലാൻഡ് എന്നിവയുൾപ്പെടെ 21 സിനിമകളിൽ അഭിനയിച്ചു. ഹാപ്പി ഡേയ്സ്, ഗെറ്റിംഗ് ടുഗെദർ, പൊലീസ് സ്റ്റോറി, സെവൻത് ഹെവൻ, എ ഓഫ് ക്രിസ്മസ്, ഡ്രൈവ് എന്നിവയുൾപ്പെടെ 50 ലധികം ടെലിവിഷൻ പരമ്പരകളിലും സിൻഡി അഭിനയിച്ചിട്ടുണ്ട്.

K editor

Read Previous

ഡല്‍ഹിയില്‍ നടുറോഡില്‍ ഫ്ലിപ്കാർട്ട് ജീവനക്കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

Read Next

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: നിർമ്മല സീതാരാമൻ