അവധിക്കാലത്തിന് തുടക്കം: സർക്കാർ ഓഫീസുകൾ ഒഴിഞ്ഞു തുടങ്ങി

കാഞ്ഞങ്ങാട്: സർക്കാർ  ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ഓണക്കാലം അവധിക്കാലം കൂടിയാണ്. ഈ മാസം 19-ന് മുഹറം പ്രമാണിച്ച് കേന്ദ്ര- സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് അവധിയാണ്. 20-ന് ഒന്നാം ഓണത്തിന്റെയും, 21-ന് തിരുവോണത്തിന്റെയും അവധി. 22-ന് ഞായറാഴ്ചയാണ് മൂന്നാം ഓണം. 23-ന് ശ്രീനാരായണ ഗുരു ജയന്തിയും ഒപ്പം നാലാം ഓണവും ആയതിന്റെ അവധി.

സ്വാതന്ത്ര്യ ദിനമായ ഞായറാഴ്ച, തൊട്ട് മുമ്പത്തെ രണ്ടാം ശനിയാഴ്ചയും അവധിയായിരുന്നു. ഇടയിലുള്ള 16. 17, 18 തീയ്യതികളിൽ  അവധിയെടുത്താൽ പത്ത് ദിവസം തുടർച്ചയായി സർക്കാർ ജീവനക്കാർക്ക്  അവധിയാഘോഷിക്കാം. കോവിഡ് മഹാമാരിക്കാലത്തെ പ്രത്യേക നിയന്ത്രണങ്ങളുടെ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ദീർഘമായ അവധിക്കാലം കൂടി വന്നത്.

LatestDaily

Read Previous

ഡോ. സുധാകരൻ അന്തരിച്ചു

Read Next

ക​ത്തി ചൂണ്ടി പണം തട്ടി: ഒരാൾ അറസ്റ്റിൽ