ഒക്ടോബർ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസിന് അവധി; 30ന് നേരത്തെ അടയ്ക്കും

തിരുവനന്തപുരം: ഒക്ടോബർ 1, 2 തീയതികളിൽ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത് സെപ്റ്റംബർ 30ന് വൈകിട്ട് 7 മണിക്ക് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്കോ അറിയിച്ചു.

ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് എല്ലാ മാസവും ഒന്നാം തീയതി അവധിയാണ്. ഗാന്ധിജയന്തിയായതിനാലാണ് ഒക്ടോബർ രണ്ടിനും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Previous

നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 9ന് ഒമാനില്‍ പൊതു അവധി

Read Next

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് യുഎഇ ഗോൾഡൻ വീസ