ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇന്ന് മുതൽ ആറ് ദിവസക്കാലം സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് തുടർച്ചയായ അവധിയാണ്. ഇന്ന് അയ്യങ്കാളി ജയന്തിയും നാളെ മുഹറവും പ്രമാണിച്ചാണ് അവധി.
അവധി ദിവസമായ ഞായറാഴ്ച ഒന്നാം ഓണവും 31-ന് തിങ്കളാഴ്ച തിരുവോണവും സെപ്തംബർ ഒന്നിന് ചൊവ്വാഴ്ച മൂന്നാം ഓണവും 2-ന് ബുധനാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും പ്രമാണിച്ചുള്ള അവധിയാണ്.
നാളെ മുതൽ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. തിങ്കളാഴ്ച തിരുവോണത്തിനുള്ള അവധിക്ക് തൊട്ട് മുമ്പുള്ള ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്.
31-ന് തിങ്കളാഴ്ച എണ്ണക്കമ്പനികൾ ഡീലർമാരെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ പഠിക്കാതെയാണ് എണ്ണക്കമ്പനികൾ ഡീലർമാരെ ദ്രോഹിക്കുന്നതെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
തിരുവോണ നാളായ തിങ്കളാഴ്ച എറണാകുളം ഇരുമ്പനത്തെ ബിപിസിഎൽ ടെർമിലറിന് മുമ്പിൽ പെട്രോൾ പമ്പുടമകൾ നിരാഹാര സമരം നടത്തും. ഇക്കഴിഞ്ഞ ജൂൺ 30-ന് ഡീലർമാർ സ്റ്റോക്കെടുക്കാതെ ധർണ്ണ നടത്തുകയുണ്ടായി. തുടർന്നും അനുകൂല നടപടികൾ ഉണ്ടാവാത്തതിനാലാണ് 31-ന് പെട്രോൾ പമ്പുകൾ അടച്ചിട്ട് നിരാഹാര സമരം നടത്തുന്നതെന്ന് ഫെഡറേഷൻ ഭാരവാഹികളായ പ്രസിഡണ്ട് സി.കെ. രവിശങ്കർ, സെക്രട്ടറി വി.എസ്. അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു.