ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലെ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരാണ് നൽകിയിരിക്കുന്നത്. കലവാദ് റോഡിലെ വാഗുഡാഡ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് നിർമ്മിച്ച ചെക്ക് ഡാമിന് ഹിരാബ സ്മൃതി സരോവർ എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്കോട്ട് മേയറുടെയും എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ ന്യാരാ നദിയിൽ 400 അടി നീളമുള്ള അണയുടെ നിർമാണം ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപയാണ് ചെലവ്. മോദിയുടെ മാതാവ് ഹീരാബായിയോടുള്ള ആദരസൂചകമായാണ് ഈ പേരെന്ന് ട്രസ്റ്റ് പ്രസിഡന്‍റ് ദിലീപ് സഖിയ പറഞ്ഞു.
ഡിസംബർ 30നാണ് ഹീരബായ് മരിച്ചത്. അവർ താമസിച്ചിരുന്ന വൃന്ദാവൻ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗർ കോർപ്പറേഷൻ ജീവിച്ചിരുന്നപ്പോൾ തന്നെ പൂജ്യ ഹിരാബ മാർഗ് എന്ന് പേരിട്ടിരുന്നു.