യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ വാദികള്‍

ലഖ്നൗ: യു.പിയിൽ പുതുതായി തുറന്ന ലുലു മാളിനെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചരണം നടത്തുന്നു. ‘മാളിലേത്’ എന്ന പേരിൽ മുസ്ലിം വിശ്വാസികൾ നമസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മാളിൽ നമസ്കാരം നടത്തിയെന്നും മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു. സനാതന ധർമ്മം ആചരിക്കുന്നവർ മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു മാളിൽ മുസ്ലീങ്ങൾ നമസ്കരിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാളിലെ എല്ലാ പുരുഷ ജീവനക്കാരും മുസ്ലീങ്ങളാണ്, എല്ലാ വനിതാ ജീവനക്കാരും ഹിന്ദുക്കളാണ്. എന്നാണ് തീവ്ര ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.

Read Previous

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Next

തെലങ്കാനയിൽ ടൈഫോയ്ഡ് കേസുകൾ ഉയരുന്നു;കാരണം പാനിപൂരി