ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിലിവർ സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വില കുറച്ചു. മുൻനിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതൽ പത്തൊൻപത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാർ പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ വില കുറയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ വർഷങ്ങളിൽ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്നാണ് കമ്പനി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചത്. അസംസ്കൃത വസ്തുക്കളുടെ വില ജൂണിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു.
അടുത്തിടെയാണ് അസംസ്കൃത വസ്തുക്കളുടെ വില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളിൽ, എഫ്എംസിജി കമ്പനികൾ 8 മുതൽ 15 ശതമാനം വരെ വില വർദ്ധിപ്പിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.