‘ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി’

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടക്കിയിരിക്കുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും സമാനമായ ശ്രമം നടന്നിരുന്നു. താനും ചീഫ് ജസ്റ്റിസ് യു.യു ലളിതും ചേർന്നാണ് തടഞ്ഞതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കുന്നത് അവയിൽ നിന്നുള്ള വരുമാനം കണ്ടാണെന്നും അവർ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ചുറ്റുമുള്ളവരോട് ഇന്ദു മൽഹോത്ര സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

K editor

Read Previous

അധ്യക്ഷന്‍ രാഹുല്‍ തന്നെ?; സൂചനയുമായി ഹരീഷ് റാവത്ത്‌

Read Next

ഒരു ‘തെക്കന്‍ തല്ല് കേസ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി