വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് അനുമതിയില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം സമരത്തിനെതിരെയാണ് മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പൊലീസുകാരെ വിന്യസിക്കും.

Read Previous

പുതിയ പാഠ്യപദ്ധതി; സംസ്ഥാനത്ത് കാമ്പസുകളില്‍ രാത്രി എട്ടരവരെ അക്കാദമിക അന്തരീക്ഷം

Read Next

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കരട് ബില്ലിന് ഇന്ന് അംഗീകാരം നല്‍കിയേക്കും