ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീര്‍ സൂര്യവംശി ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മുംബൈ: പ്രമുഖ ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 46 വയസ്സായിരുന്നു. ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഏക്ത കപൂറിന്റെ ഖുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് വീർ സൂര്യവംശി ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007ലെ ഇന്ത്യന്‍ ടെലി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

Read Previous

അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം നിരോധിച്ച് ഉത്തരാഖണ്ഡ്

Read Next

ഗിനിയയില്‍ തടവിലുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു