ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 12 ന്,ഗുജറാത്തിലെ പ്രഖ്യാപനം പിന്നീട്

ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും.

ഒക്ടോബർ 25 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 27ന് നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

Read Previous

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ല; പാർലമെന്ററി സമിതി

Read Next

‘ഓപ്പറേഷൻ തല്ലുമാല’; 200 പേർക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ ചുമത്തി മലപ്പുറം പോലീസ്