ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത് കാമത്ത് ചൂണ്ടിക്കാണിച്ചപ്പോൾ സുപ്രീം കോടതി അതിനെ എതിർത്തു. സിഖുകാർ ധരിക്കുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഹർജികളിൽ അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ വാദം തുടരും.
ആ താരതമ്യം ശരിയല്ല. തലപ്പാവ് ധരിക്കുന്നത് സിഖ് മതത്തിന്‍റെ അഞ്ച് നിർബന്ധിത കാര്യങ്ങളിൽ ഒന്നാണ്. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചതാണെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. സിഖുകാരുടെ വിശ്വാസമനുസരിച്ച് തലപ്പാവ് നിർബന്ധമാണ്. തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്. അതിനാൽ, ഹിജാബുമായി താരതമ്യപ്പെടുത്താൻ ചെയ്യരുതെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
അതേസമയം, മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് സിഖുകാരുടെ തലപ്പാവിനു തുല്യമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകരിലൊരാളായ അഡ്വ.നിസാം പാഷ പറഞ്ഞു. ഈ സമയത്തും ജസ്റ്റിസ് ഗുപ്ത അഭിഭാഷകനെ തടഞ്ഞു. സിഖിസവുമായി താരതമ്യം ചെയ്യാതിരിക്കൂ. അത് പൂര്‍ണമായും ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നതാണെന്നും കോടതി പറഞ്ഞു. 1400 വർഷമായി ഇസ്ലാം ഇവിടെയുണ്ടെന്നും, ഹിജാബും ഇസ്ലാമിനൊപ്പമുണ്ടെന്നും നിസാം പാഷ പ്രതികരിച്ചു.