ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇതിനായി ഇന്ന് നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. ഹേമന്ത് സോറനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അയോഗ്യതയ്ക്ക് പിന്നാലെ ബി.ജെ.പി ‘ഓപ്പറേഷൻ താമര’ നീക്കങ്ങൾ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസവോട്ട് തേടുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ അയോഗ്യതാ കേസിൽ ഗവർണറുടെ തീരുമാനം അനിശ്ചിതമായി നീളുന്നതിനിടെയാണ് യുപിഎ സഖ്യ സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിക്ക് അവസരം നൽകാനാണ് ഗവർണറുടെ തീരുമാനം വൈകുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഈ സമ്മർദ്ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് വിശ്വാസവോട്ടിലൂടെ തേടുന്നത്. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റായ്പൂരിലേക്ക് മാറ്റിയ യുപിഎ എംഎൽഎമാരെ ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ റാഞ്ചിയിൽ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയിൽ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ സഭയിൽ പ്രതിഷേധിക്കും.