കനത്ത മഴ: കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളക്കെട്ട്. ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും സമീപത്തും വെള്ളം കയറി. ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കയറിയതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.

സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മെഡിക്കൽ കോളജിൽ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പുരോഗതിയുടെ ആവശ്യമുണ്ടെന്ന് പല കോണുകളിൽ നിന്നും പ്രതിഷേധവും ഉയർന്നു. വെള്ളിയാഴ്ച ഉച്ച മുതൽ ജില്ലയിൽ ശക്തമായ മഴയാണ്.

Read Previous

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

Read Next

വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി