സംസ്ഥാനത്ത് പതിനൊന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ കേരളത്തിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒഡീഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമർദമായി മാറി.

ഇത് പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും നിന്ന് തെക്കോട്ട് മാറി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനം കാരണം വ്യാപകമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ന് (ഓഗസ്റ്റ് 9) കേരള, ലക്ഷദ്വീപ് തീരങ്ങളിലും, ഇന്ന് മുതൽ 11 വരെ കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

K editor

Read Previous

എഎപി ദേശീയപാര്‍ട്ടിയാകാന്‍ ഇനി ഒരു ചുവട് മാത്രമെന്ന് കെജ്രിവാൾ

Read Next

മദ്യത്തിന് ‘ജവാൻ’ എന്ന പേര് മാറ്റണമെന്ന് നിവേദനം