ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 103 പേർക്കാണ് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിലെ കൊരാടിയിലെ ഖൽസ ആഷ് ബണ്ട് തകർന്നു. പ്രദേശത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഗുജറാത്തിലെ തീരപ്രദേശങ്ങളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. തെലങ്കാനയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.