യുഎഇയിൽ പലയിടത്തും കനത്ത മഴ; താപനില ഈ ആഴ്ചയും കുറഞ്ഞു

യുഎഇ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ വീണ്ടും കനത്ത മഴ ലഭിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മുതൽ ജുമൈറ, കരാമ എന്നിവിടങ്ങളിലേക്കും അയൽ എമിറേറ്റുകളായ ഷാർജ, അജ്മാൻ, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ പെയ്തതായി റിപ്പോർട്ടുകളുണ്ട്.

റാസ് അൽ ഖൈമയിലും ഫുജൈറയിലും മഴ ശക്തമായതോടെ കാൽനട യാത്രക്കാർ കുടകളുമായി നടക്കുന്നത് കാണാമായിരുന്നു.

രാജ്യത്തുടനീളമുള്ള താപനില ഈ ആഴ്ചയും കുറഞ്ഞിരുന്നു. റാസ് അൽ ഖൈമയിലെ ജെയ്സ് പർവതത്തിൽ ഇന്ന് രാവിലെ 6.30ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്.

Read Previous

കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി

Read Next

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല; സമരത്തിൽ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി