ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടെ 213 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീതത്തോട് മുണ്ടൻപാറയിൽ 320 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പ, മണിമലയാർ നദികളും അപകടാവസ്ഥയിലാണ്. അച്ചൻ കോവിലാറും അപകടനിലയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 310 പേരെ 18 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടുത്ത 5 ദിവസത്തേക്ക് ഉദ്യോഗസ്ഥർക്ക് അവധിയായിരിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മീങ്കര ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ മീങ്കര ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 156.36 മീറ്ററാണ്.