നീലഗിരിയില്‍ ശക്തമായ മഴ; ഊട്ടി പനിനീര്‍ പൂന്തോട്ടം അഴുകിനശിച്ചു

ഗൂഡല്ലൂര്‍: നീലഗിരിയിൽ മഴ ശക്തമാകുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് സെന്‍റിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.

കനത്ത മൂടൽമഞ്ഞ് കാരണം വാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമായി. ഊട്ടിയിൽ തണുപ്പ് രൂക്ഷമായതോടെ വിനോദ സഞ്ചാരികൾ ദുരിതത്തിലായിരുന്നു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനും ബോട്ട് ഹൗസും സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾ മഴയിൽ കുടുങ്ങി.

തുടർച്ചയായി മഴ പെയ്യുന്നതിനാൽ പതിവിലും തണുപ്പായിരുന്നു. ഊട്ടി പനിനീര്‍ തോട്ടത്തിൽ മഴയെ തുടർന്ന് പൂക്കൾ അഴുകി നശിച്ചു. ഇടതടവില്ലാതെ പെയ്ത മഴയിൽ പൂന്തോട്ടത്തിന്‍റെ മുൻവശത്തെ ലൈറ്റുകൾ ഉപയോഗശൂന്യമായി.

Read Previous

ആർ.ആർ.ആർ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രാജമൗലി

Read Next

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; 5 ജില്ലകളില്‍ പ്രളയത്തിന് സാധ്യത