സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; രാത്രി കനത്തേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാക്കുന്നത്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ഒക്ടോബർ 18ഓടെ ചക്രവാതചുഴി രൂപപ്പെടാനും ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

കേരളത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്ന് രാത്രിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Read Previous

വിസി നിയമനം; പ്രഫസര്‍മാരുടെ പട്ടിക ചോദിച്ച് കത്തയച്ച് ഗവർണർ

Read Next

ആ​ഗോള പട്ടിണിസൂചിക ;പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആർഎസ്എസ് അനുകൂല സംഘടന