യുഎഇയിൽ കനത്ത മഴ; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി

യു.എ.ഇ.യുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. ചില പ്രദേശങ്ങളിൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഷാർജയിലെ ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ദിബ്ബ-മസാഫി റോഡിന് സമീപം ചില പർവത പ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന വീഡിയോകളും നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 16നാണ് യുഎഇയുടെ മഴക്കാലം ആരംഭിച്ചത്.

K editor

Read Previous

ഗവർണറുടെ നോട്ടിസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വിസി

Read Next

സർക്കാർ ഫണ്ടിങ്ങുള്ള ഓഫിസുകളുടെ നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി: മന്ത്രി