അതിശക്തമായ മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിൽ ഓറഞ്ച് അലേർട്ട് നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ നിർദ്ദേശപ്രകാരം മാറേണ്ട പ്രദേശങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളുമായി സഹകരിക്കണം. കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 9 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ കർണാടക തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

K editor

Read Previous

രാജ്യത്ത് പന്നിപ്പനി വർധിക്കുന്നു ; കൊവിഡ് പോലെ വ്യാപനം ഉണ്ടാകില്ലെന്ന്‌ ഐ.സി.എം.ആർ

Read Next

മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത ; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ സുരേന്ദ്രന്‍