Breaking News :

ഹൃദയാഘാതം പ്രവാസി മരണപ്പെട്ടു

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.   

ഇന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടായ നാസർ പാലായിയാണ് 45, ആശുപത്രിയിലെത്തുംമുമ്പ്  മരിച്ചത്.

ഷാർജയിലിലായിരുന്ന നാസർ ഒന്നരമാസം മുമ്പ് വന്ദേഭാരത് ഫ്ളൈറ്റിലാണ് നാട്ടിലെത്തിയ ത്. ക്വാറന്റൈൻ കഴിഞ്ഞ ശേഷം വീട്ടിലിരിക്കെയാണ് ഇന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടായത്. മൃതദേഹം അജാനൂർ കടപ്പുറം ജുമാമസ്ജിദ് ഖബറിടത്തിൽ മറവു ചെയ്തു.

ഭാര്യ: റഫിയത്ത് ബദ്്രിയനഗർ. മക്കൾ: ഫർഹാ, ഫിദ, ഫഹദ്. സഹോദരങ്ങൾ: ഷക്കീർ, ജമാൽ, നൗഷാദ്, ഷാഹുൽഹമീദ്, ശിഹാബ്, സുമയ്യ, സൽമത്ത്, സുഹ്്റ. മാതാവ്: സൈനബ. പിതാവ്: പരേതനായ മുഹമ്മദ്.

Read Previous

കോവിഡ് നിയമങ്ങൾ ലംഘിച്ച കച്ചവടസ്ഥാപനങ്ങൾക്കെതിരെ കേസ്സ്

Read Next

റോഡപകടങ്ങളിൽ പുല്ലൂർ സ്വദേശികൾ മരിച്ചു