ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിന് അധികചുമതല നൽകി ചാൻസലർ കൂടിയായ ഗവർണർ ഉത്തരവിറക്കി. കേരള സർവകലാശാല വി.സി ഡോ.വി.പി.മഹാദേവൻ പിള്ള 2018 ഒക്ടോബർ 24നാണ് വൈസ് ചാൻസലറായി നിയമിതനായത്.
2019 ഒക്ടോബറിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ.മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വി.സിയായി നിയമിച്ചത്. സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ താല്‍പര്യത്തിന് വിധേയമായാണ് സര്‍ക്കാര്‍ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ള ഇദ്ദേഹത്തിന് അവസരം നല്‍കിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
വി.സി സ്ഥാനത്തേക്ക് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയുടെ പേരായിരുന്നു സര്‍ക്കാര്‍ നൽകിയത്. ഇതിന് പുറമെ ഡോ. വി. രാമന്‍കുട്ടിയുടെയും ഡോ. മോഹന്‍ കുന്നുമ്മലിന്റെയും പേര് സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.