അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാൻ ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: അർബുദത്തിനും ഗുരുതരമായ വൃക്കരോഗങ്ങൾക്കുമുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ യോഗം വിളിച്ചു. ജൂലൈ 26ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രോഗികൾ സാധാരണയായി ദീർഘകാലത്തേക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിൽപ്പനയിലൂടെ ഇടനിലക്കാർ കൊയ്യുന്ന ലാഭം തടയുകയാണ് ലക്ഷ്യം.

ഫാർമസ്യൂട്ടിക്കൽസ് വകുപ്പും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കണ്ട്രോൾ അതോറിറ്റിയും (എൻപിപിഎ) സംയുക്തമായാണ് അന്തിമ നിർദേശങ്ങൾക്ക് രൂപം നൽകുക. മൊത്തക്കച്ചവടക്കാർ, വിതരണക്കാർ, ചില്ലറ വിൽപ്പനക്കാർ എന്നിവർ ഈടാക്കുന്ന ലാഭം ഘട്ടം ഘട്ടമായി നിയന്ത്രിക്കും.

ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 355ലധികം മരുന്നുകളുടെ വില സർക്കാർ നേരിട്ട് നിയന്ത്രിക്കുന്നു. ഇതിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വില നിലവാരത്തിൽ മാറ്റമുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ എൻപിപിഎ 41 കാൻസർ മരുന്നുകളുടെ വില 30 ശതമാനം വരെ വർദ്ധിപ്പിച്ചു. 2019 ഫെബ്രുവരിയിൽ ഇത് പരിമിതപ്പെടുത്തിയിരുന്നു.

K editor

Read Previous

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി

Read Next

ഹയാ കാർഡ് നിർബന്ധം; ഓർമ്മപ്പെടുത്തലുമായി അധികൃതർ