മടങ്ങിവരും, പ്രതികാരം ചെയ്യും; കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ

ബെംഗളൂരു: കഴിഞ്ഞയാഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

ആദ്യം ദക്ഷിണ കന്നഡയിലും പിന്നീട് ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങി വരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് ചുവരെഴുത്തുകളിൽ പറയുന്നത്. ഇത്തരം എഴുത്തുകൾ റോഡിലും പൊതുസ്ഥലങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെയാണ് ഇത് എഴുതിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ എഴുതുന്നത് ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് വിശദീകരിച്ചു.

Read Previous

ഇം​ഗ്ലീഷ് വിം​ഗ്ലീഷിൽ ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു

Read Next

സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍