ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ. കോട്ടയം ടൗൺ വഴി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിച്ച ഡ്രൈവറെ പിന്തുടർന്ന പൊലീസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു.

ജനറൽ പെറ്റി വിഭാഗത്തിൽ നിന്ന് 2,000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട്-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ് പൊലീസ് പിടിച്ചെടുത്തു.

Read Previous

പ്രധാനമന്ത്രിക്ക് പുതിയ വസതി; നിർമാണം ദ്രുതഗതിയിലാക്കി

Read Next

കടലിനെ തടയുന്ന ടെട്രാപോഡ്; ചെല്ലാനത്തിന് ആശ്വാസം