ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മെല്‍ബണ്‍: നാല് വർഷം മുമ്പ് ബീച്ചില്‍വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത നഴ്സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യൻ വംശജനായ നഴ്സിനെ പിടികൂടുന്നവർക്ക് ഓസ്ട്രേലിയൻ ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, ഏകദേശം 5.23 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
2018ലാണ് കൊലപാതകം നടന്നത്. വാംഗെട്ടി ബീച്ചില്‍ വച്ച് 24കാരിയായ ടോയ കോര്‍ഡിംഗ്ലിയെ ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങ് ആണ് കൊലപ്പെടുത്തിയത്.
ടോയ കോര്‍ഡിംഗ്ലിയുടെ കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്താതായാണ് റിപ്പോർട്ട്.