ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിൻ്റെ അപ്പീലിൽ നാളെ ഹൈക്കോടതി വിധി

കൊച്ചി: വിചാരണക്കോടതി വിധിക്കെതിരെ വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ വിധി നാളെ.

അതേസമയം, കവരത്തി കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ഫെബ്രുവരി 27നു തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയത്
സസ്പെൻഡ് ചെയ്യണമെന്ന് മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Read Previous

അക്കിനേനി കുടുംബത്തിനെതിരെ ബാലകൃഷ്ണ; മറുപടിയുമായി ആരാധകർ

Read Next

മേൽനോട്ട സമിതി രൂപീകരിക്കുന്നതിന് കൂടിയാലോചിക്കാതിരുന്നത് സങ്കടകരമെന്ന് പൂനിയയും മാലിക്കും