പരാതിക്കാരിയുടെ അപ്പീൽ ഹർജി: പി.സി ജോർജിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനു ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസിൽ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജി അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സോളാർ കേസിലെ പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

Read Previous

അര്‍ജന്റീനയുടെ ഏറ്റവും മൂല്യമേറിയ താരം: മെസിയെ പിന്നിലാക്കി 24കാരന്‍ സ്‌ട്രൈക്കർ

Read Next

ഹിമാചലിൽ കനത്തമഴ, മേഘവിസ്ഫോടനം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു