വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്‍റെ പന്തൽ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗ് പ്രൊജക്ടും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്.

K editor

Read Previous

ഡല്‍ഹിയിലും പഞ്ചാബിലും വീണ്ടും ഇ.ഡി പരിശോധന; സമയം പാഴാക്കുന്നെന്ന് കെജ്‌രിവാള്‍

Read Next

മുൻവശം തകർന്ന വന്ദേഭാരത് ട്രെയിൻ നന്നാക്കിയത് 24 മണിക്കൂറിനുള്ളിൽ