കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കാൻ തൃശൂർ, എറണാകുളം കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകി. കുഴിയടയ്ക്കല്‍‍‍ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കുഴിയടയ്ക്കല്‍‍‍ ശരിയായ രീതിയില്‍ അല്ലെന്ന മാധ്യമ റിപ്പോർട്ടുകൾ അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി മുഖേനയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇന്ന് അവധിയായതിനാൽ സിറ്റിംഗ് ഇല്ലാത്തത് മൂലമാണ് അമിക്കസ് ക്യൂറി മുഖേന നിർദ്ദേശം നൽകിയത്.

Read Previous

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

Read Next

രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ