ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് സർവകലാശാല അഫിലിയേഷൻ നൽകിയില്ല എന്നാണ് ആക്ഷേപം.
സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലിയേഷൻ നൽകാൻ സർവകലാശാല തയ്യാറാകാത്തതിനാലാണ് ട്രസ്റ്റ് മാനേജ്മെന്‍റ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും, രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസും കോടതിയിൽ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.