ഗ്യാന്‍വാപി കേസിൽ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നീട്ടി

പ്രയാഗ്‌രാജ്: ഗ്യാൻവ്യാപി മസ്ജിദിൽ ആരാധനയ്ക്ക് അനുമതി തേടി ഹിന്ദുത്വ പ്രവർത്തകർ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. 1991ലെ ആരാധനാലയ നിയമം നിലവിലുണ്ടെന്ന വിഷയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പുനസ്ഥാപിക്കണമെന്നാണ് ഹിന്ദുത്വ പ്രവർത്തകരുടെ ആവശ്യം. ഗ്യാൻവ്യാപി മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്‍റെ ഭാഗമാണെന്നും ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചിരുന്നു.

Read Previous

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ഇന്ന്

Read Next

യൂറോപ്പിനോട് വിടപറഞ്ഞ് സുവാരസ്; ഇനി പുതിയ തട്ടകത്തിലേയ്ക്ക്