ഹയാ കാർഡ് നിർബന്ധം; ഓർമ്മപ്പെടുത്തലുമായി അധികൃതർ

ദോഹ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മാച്ച് ടിക്കറ്റ് വാങ്ങിയാൽ മാത്രം പോരാ, ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണെന്ന് അധികൃതർ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരെ ഹയാ കാർഡിന് അപേക്ഷിക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചിട്ടുണ്ട്.

പ്രിന്റഡ് കാർഡ് നിർബന്ധമല്ല, പകരം ടിക്കറ്റ് ഉടമയുടെ പക്കൽ ഡിജിറ്റൽ ഹയാ കാർഡ് മതിയാകും. ഡിജിറ്റൽ കാർഡ് ഹയയുടെ മൊബൈൽ ആപ്പ് വഴി ലഭ്യമാണ്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ സേവനം ലഭ്യമാകും. മത്സര ടിക്കറ്റ് ബുക്കിംഗ്, താമസ ബുക്കിംഗ്, ഖത്തർ എയർവേയ്സിലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് എന്നിവയും ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു. ടിക്കറ്റ് എടുത്ത ശേഷം, ഹയാ കാർഡിനായി അപേക്ഷിക്കണം. 18 വയസിന് താഴെയുള്ള കുട്ടികളെ ആശ്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫിഫയുടെ മൂന്നാം ഘട്ട ടിക്കറ്റ് വിൽപ്പന ഇപ്പോൾ പുരോഗമിക്കുകയാണ്.ആദ്യം വരുന്നവർക്ക് ആദ്യം എന്നതാണ് വിൽപ്പനയുടെ രീതി. ടിക്കറ്റ് ഉടൻ തന്നെ പണം നൽകി തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. ഓഗസ്റ്റ് 16 ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെയാണ് നിലവിലെ ടിക്കറ്റ് വിൽപ്പന സമയപരിധി.

K editor

Read Previous

അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാൻ ആരോഗ്യമന്ത്രാലയം

Read Next

നടൻ ചിമ്പുവിന്റെ വിവാഹം ഉടനെന്ന് പിതാവ് രാജേന്ദർ മാധ്യമങ്ങളോട്