ഹാഥ്‌റസ് കൂട്ടബലാത്സംഗം; മുഖ്യപ്രതി മാത്രമാണ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രമാണ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശിലെ എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

2020 ലെ ഹാഥ്‌റസ് കേസിലെ പ്രധാന പ്രതി സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം മാത്രമാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞത്. രവി, ലവ്കുഷ, രാമു എന്നിവരാണ് കേസിലെ കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്‍റെ ബന്ധുവും മറ്റുള്ളവർ സന്ദീപിന്‍റെ സുഹൃത്തുക്കളുമാണ്.

അതേസമയം, കോടതി വിധിയിൽ തൃപ്തരല്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം അറിയിച്ചു.

Read Previous

ഭീഷണിക്ക് വഴങ്ങിയിട്ടില്ല, ഇനി വഴങ്ങുകയുമില്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Read Next

ഉത്തേജകമരുന്ന് ഉപയോഗം; ട്രിപ്പിൾ ജംപ് താരം ഐശ്വര്യക്ക് 4 വർഷം വിലക്ക്