പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്

പെരുമ്പാവൂർ: പീഡനക്കേസിലെ പരാതിക്കാരിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.

എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് എൽദോസ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കളമശേരിയിലെ മറ്റൊരു വീട്ടിലും യുവതിയുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും. പെരുമ്പാവൂർ സ്വദേശിയുടേതാണ് വീട്. എം.എൽ.എ നിരവധി തവണ ഇവിടെ വന്നിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും വന്നിരുന്നതായി നാട്ടുകാർ പറയുന്നു.

Read Previous

നിവിന്‍ പോളിയുടെ ‘പടവെട്ട്’ ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തും

Read Next

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം; അതിജീവിതയുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും