വിശുദ്ധ ഹജ്ജിന്റെ തിരുക്കർമ്മങ്ങൾക്ക് നാളെ തുടക്കം

കാഞ്ഞങ്ങാട്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജിന്റെ തിരുക്കർമ്മങ്ങൾ നാളെ ആരംഭിക്കാനിരിക്കെ ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പുണ്യ സ്ഥലങ്ങളായ മിനയും മുസ്്ദലിഫയും തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ  സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം ആളുകളെ പങ്കടുപ്പിച്ചാണ് ഇത്തവണത്തെ ഹജ്ജ് കർമ്മം നടത്തുന്നത്.

ഹജ്ജ് മന്ത്രി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷ മേധാവികളും  പുണ്യസ്ഥങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച് വീഴ്ച്ചയില്ലെന്നുറപ്പ് വരുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാൻ കർശ്ശനമായുള്ള നിബന്ധനകൾ പാലിച്ചുള്ള ഒരുക്കങ്ങൾക്കാണ് തീർത്ഥാടകരെത്തുന്ന ഇടങ്ങളിലെല്ലാം സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയത്. മിനായിലെ അബ്റാജ് മിന കെട്ടിടത്തിലാണ് തീർത്ഥാടകർക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.

മിന, അറഫ, മുസ്്ദലിഫ എന്നിവിടങ്ങളിൽ ഒരു മീറ്റർ അകലം പാലിച്ചാണ് താമസസൗകര്യം.ജംറയിലെറിയുന്നതിനുള്ള കല്ലുകൾ അണുവിമുക്തമാക്കിയശേഷം പ്രത്യേകം പാക്കറ്റുകളിലാക്കിയാണ് തീർത്ഥാടകർക്ക് നൽകുന്നത്.

നേരത്തെ മക്കയിലെത്തിയ ഹജ്ജാജിമാർക്ക് സ്റ്റെറിലൈസർ, മാസ്ക്കുകൾ, മുസല്ല, ആരോഗ്യ പ്രതിരോധ വസ്തുക്കൾ എന്നിവ  അടങ്ങിയ ബാഗ് വിതരണം ചെയ്തിട്ടുണ്ട്.

ആരോഗ്യ പെരുമാറ്റചട്ടങ്ങൾ  കർശ്ശനമായി പാലിക്കാൻ സുരക്ഷക്കായി പഴുതടച്ച ക്രമീകരണങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. പുണ് സ്ഥലങ്ങളിലേക്കുള്ള മുഴുവൻ റോഡുകളും കനത്ത സുരക്ഷ നിരീക്ഷത്തിലാണ്.

LatestDaily

Read Previous

മുഖം മിനുക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

Read Next

മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത കുറവ്