ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാരണാസി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്നും വാദം തുടരും. മസ്ജിദ് പ്രദേശത്ത് ദൈനംദിന പൂജയും പ്രാർത്ഥനയും നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി നിലനിൽക്കുമോയെന്നതിൽ മുതിർന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ വാദം കേൾക്കും. ഗ്യാൻവാപി പള്ളിയല്ലെന്നും സ്വത്തുക്കൾ ആദി വിശ്ശ്വേർ ദേവന്റെയാണെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഹർജികൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചിരുന്നു. പള്ളി പരിസരം മുസ്ലിം വഖഫിന്റേതാണെന്നും സമുദായാംഗങ്ങൾക്ക് അവിടെ പ്രാർത്ഥിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും പള്ളി കമ്മിറ്റി വാദിച്ചു.