ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാരണാസി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹർജികളിൽ വാരണാസി ജില്ലാ കോടതി ഇന്ന് പ്രാഥമിക വിധി പറയും. ഹർജികൾ നിലനിൽക്കുമോ എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് ഇന്ന് വിധി പറയുക. ഹർജികളുടെ മെയിന്റനബിലിറ്റിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദങ്ങൾ വാരണാസി ജില്ലാ കോടതിയിൽ നേരത്തെ പൂർത്തിയായിരുന്നു.
ഇത് സംബന്ധിച്ച അപേക്ഷ മസ്ജിദ് കമ്മിറ്റിയാണ് സമർപ്പിച്ചിരിക്കുന്നത്. വാദം കേൾക്കുന്നത് വരെ പ്രദേശത്ത് തൽസ്ഥിതി തുടരാൻ വാരണാസി ജില്ലാ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് പള്ളിക്കമ്മിറ്റി വാദിച്ചു. സർവേ റിപ്പോർട്ടിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ ഇരുകക്ഷികൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.