ഗ്യാന്‍വാപി മസ്ജിദ് കേസ് ഉത്തരവ് നാളെ; വാരണാസിയില്‍ കനത്ത സുരക്ഷ

ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി കേസിലെ പരിപാലനം സംബന്ധിച്ച ഹർജിയിൽ ജില്ലാ കോടതി നാളെ വിധി പറയാനിരിക്കെ വാരണാസിയിൽ നിരോധന ഉത്തരവുകൾ കർശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ മാസം ജില്ലാ ജഡ്ജി എ.കെ.വിശ്വേഷ് 12ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരുന്നു.

വാരണാസി കമ്മീഷണറേറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ അതാത് പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ എ സതീഷ് ഗണേഷ് പറഞ്ഞു.

ക്രമസമാധാന പാലനത്തിനായി നഗരത്തെ മുഴുവൻ മേഖലകളായി തിരിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം പോലീസ് സേനയെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

പ്രകടനം അത്ര പോര; കീഴുദ്യോഗസ്ഥരെ ജയിലിലിട്ട് എസ് പി

Read Next

ഒഡീഷ തീരത്ത് തീവ്ര ന്യൂനമർദ്ദം ; 24 മണിക്കൂറിൽ ശക്തി കുറയും