അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ​ഗപ്റ്റിൽ ഒന്നാമത്

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ​ഗപ്റ്റിൽ ഇനി ഒന്നാമത്. ഇന്നലെ സ്കോട്ട്ലൻഡിനെതിരായ ടി20 മത്സരത്തിൽ 40 റൺസുമായാണ് ഗപ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഗപ്റ്റിൽ മറികടന്നത്.

128 മൽസരങ്ങളിൽ നിന്നും 3379 റൺസ് നേടിയ രോഹിത്താണ് റൺവേട്ടയിൽ ഒന്നാമതുണ്ടായിരുന്നത്. എന്നാൽ ഇന്നലെ സ്കോട്ട്ലൻഡിനെതിരായ മൽസരത്തിൽ 3399 റൺസിലേക്ക് ഗപ്റ്റിൽ എത്തി. രോഹിതിനേക്കാൾ 20 റൺസ് കൂടുതൽ. ഗപ്റ്റിൽ 116 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പര അടുത്ത ദിവസം ആരംഭിക്കാനിരിക്കെ, റൺവേട്ടക്കാർ തമ്മിലുള്ള മത്സരത്തിനും ആവേശമേറും.

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. 99 മൽസരങ്ങളിൽ നിന്നും 3308 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. അയർലൻഡിന്‍റെ പോൾ സ്റ്റിർലിംഗ് ഇക്കാര്യത്തിൽ നാലാമതാണ്. 2894 റൺസാണ് സ്റ്റിർലിംഗ് നേടിയത്. 2855 റൺസാണ് അഞ്ചാം സ്ഥാനത്തുള്ള ആരോൺ ഫിഞ്ചിന്‍റെ സമ്പാദ്യം.

K editor

Read Previous

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ

Read Next

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ