ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേരളത്തിന്റെ നിസംഗതക്കെതിരെ പരക്കെ വിമർശനം
കാഞ്ഞങ്ങാട്: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 201 ആയി ഉയർന്നു. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് എണ്ണം 201 ആയത്. റാസൽഖൈമ സൈഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനിമാ നിർമ്മാതാവ് ആലുവയിലെ ഹസൻ മിയാ എന്ന ഹസൻ അലി 50, ഖത്തറിൽ ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണാടിപ്പറമ്പിലെ സിദ്ദിഖ് 48, പത്തനംതിട്ട മല്ലപ്പള്ളിയിലെ താജുദ്ദീൻ അഹ്മദ് റാവുത്തർ 55, എന്നിവരാണ് ഇന്നലെ മരിച്ച മലയാളികൾ. ബിസിനസ് ആവശ്യാർത്ഥം സന്ദർശക വിസയിൽ ദുബായിലെത്തിയതായിരുന്നു ഹലോ ദുബൈക്കാരൻ എന്ന സിനിമയുടെ നിർമ്മാതാവും അഭിനയിച്ച നടനുമാണ് മരിച്ച ഹസൻ അലി. മൃതദേഹം ദുബായിൽ തന്നെ മറവു ചെയ്തു.
ഖത്തറിൽ 16 വർഷമായി ലിമോസെന്ററിൽ ഡ്രൈവറായിരുന്ന മരണപ്പെട്ട സിദ്ദിഖ് ജിദ്ധയിൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു സൗദിയിൽ മരിച്ച താജുദ്ദീൻ. അഹ്മദ് റാവുത്തർ മുസ്്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഇ. അബ്ദു റഹിമാന്റെ സഹോദര പുത്രനാണ് റാവുത്തർ. ഇരുവരുടെയും മൃതദേഹങ്ങൾ ഖത്തറിലും, ജിദ്ധയിലുമായി കബറടക്കി. അതേ സമയം ഗൾഫിൽ മലയാളികളുടെ എണ്ണം ഇരുനൂറിൽ കവിയുമ്പോഴും കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന നിസംഗത തുടരുകയാണ്. കേരളത്തിലെ പൊതു സമൂഹവും ഗൾഫിൽ മലയാളികളുടെ മരണം ഗൗരവമായി എടുത്തില്ല എന്ന വ്യാപകമായ ആക്ഷേപം ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ ഉണ്ട്.