ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്

അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും.

ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ ഇക്കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതോടെ തുല്യത ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി പൂർണേഷ് മോദി പറഞ്ഞു. ഈ തീരുമാനത്തിൽ ഗുജറാത്ത് സർക്കാരിന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല നന്ദി അറിയിച്ചു.

Read Previous

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണാ റണാവത്ത് 

Read Next

ക്യാഷ് ഓൺ ഡെലിവറിക്ക് ഫ്ലിപ്പ്കാർട്ടിന് ഇനി കൂടുതൽ പണം നൽകണം